1 ഒന്നുമില്ലായ്മയില്‍ നിന്നെന്നെ,
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു,
നിത്യമായ് സ്നേഹിച്ചെന്നെ നിന്റെ-
പുത്രനെ തന്നു രക്ഷിച്ചു നീ.
പല്ലവി:
നിന് മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും (2)
2 ഈ ലോകത്തില്‍ വന്നേശു എന്റെ-
മാലൊഴിപ്പാന്‍ സഹിച്ചു ബഹു—
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പ്പാടുകള് നീച മരണവും. [പല്ലവി]
3 മോചനം വീണ്ടും ജനനവും,
നീച പാപിയെന്മേല് വസിപ്പാന്‍,
നിന്നാത്മാവിന്റെ ദാനവും നീ,
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും. [പല്ലവി]
4 അന്ന വസ്ത്രാദി നന്മകളെ,
എണ്ണമില്ലാതെന്മേല് ചൊരിഞ്ഞു,
തിന്മകള് സര്‍വ്വത്തില്‍ നിന്നെന്നെ,
കണ്മണി പോലെ കാക്കുന്നു നീ. [പല്ലവി]
5 നാശമില്ലാത്തവകാശവും,
യേശുവിന് ഭാഗ്യ സന്നിധിയില്‍,
നീതിയിന്‍ വാടാ മുടിയതും,
നിന് മക്കള്‍ക്കു സ്വര്‍ഗ്ഗേ ലഭിക്കും. [പല്ലവി]
Source: The Cyber Hymnal #14542