മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക!
ദിവ്യമൊഴിയാം- മന്നായെ നാം ഭുജിക്ക
അനുപല്ലവി
മന്നായാം യേശുവെ നാം മോദമോടെ ഭുജിക്ക
എന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാക്കാന്‍
ചരണങ്ങള്‍
നാശവലയില്‍ നാം ആശയറ്റോരായ്
വാസം ചെയ്യാതെ ശ്രീയേശുവെ നമ്പുക
ക്രൂശില്‍ പതിക്ക കണ്‍കള്‍ കാരുണ്യവാനെ കാണ്മാന്‍
മാശാപമെല്ലാമേറ്റ മാനുവേല്‍ ചൊന്നപോലെ
മന്നായെ
എന്നെ തിന്നുന്നവന്‍ എന്നാലെ ജീവിക്കും
എന്നിലോര്‍ -പാപി വിശ്വാസം വച്ചീടുകില്‍
എന്നും ജീവിക്കുമവനെന്നും വിശക്കയില്ല
എന്നും ദാഹിക്കയില്ല എന്നു ചൊന്നയേശുവാം
മന്നായെ
ജീവപിതാവെന്നെ ഭൂവിങ്കല്‍ അയച്ചു
ജീവിച്ചിടുന്നതും താതന്‍ മൂലമല്ലോ
എന്നെ ഭുജിപ്പവനും അവ്വണ്ണം ഞാന്‍ മൂലമായ്
ഉന്നത ജീവനുണ്ടാം എന്നു ചൊന്ന നാഥനാം
Display Title: മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്കFirst Line: മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്കTune Title: MANNAYE BHUJIKAAuthor: Thomas Koshy
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.