1 മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ-മനുവേലേ ദൈവജാതാ! നിനക്കീ വേദന വരുത്തിവച്ചതി- നീചൻ ഞാനയ്യോ!
2 പരമനീതി എൻ ദുരിതത്താലെന്നെ-അരിവാൻ നിന്നൊരു നേരം പരമൻ നീ അതാൽ അരിയപ്പെട്ടീടാൻ-ഇറങ്ങി വന്നല്ലോ!
3 മലപോലെ ശാപം-ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകം-മൂലം അലിഞ്ഞു നീ ശാപം-തലയിൽ കൊണ്ടിടാൻ വലിമ വി-ട്ട-ല്ലോ
4 നന്ദികെട്ട ഈ നരരെ നരക ജ്വാലയിൽ നിന്നു നേടാൻ മന്നവാ! തിരുപൊൻ -കുരുതി നീ-ചിന്തി നിന്നല്ലോ
5 ദൈവകോപത്തിൻ ദർശനം വിട്ടു പാപി ഞാനൊളി-ച്ചീടാൻ സർവ്വ ലോകത്തിൻ -നായകാ നിൻ-വിലാവും വിണ്ടല്ലോ
6 മരിച്ചവർക്ക-മൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവ-നാഥാ മുറിഞ്ഞുടഞ്ഞ നിൻ-തിരുമെയ്യിൻ രക്തം ചൊരിഞ്ഞല്ലോ! പാരിൽ
7 അരിഷ്ട പാപി നിൻ തിരു പുണ്യങ്ങളിൽ-ശരണം വച്ചുവന്നയ്യോ! തിരുപ്രതിമയാക്കഗതിയെ കൃപ-നിറഞ്ഞ കർത്താവേSource: The Cyber Hymnal #14868