1 ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ്
വിശ്വസിക്കത്തക്ക വാക്യം ഇത് സര്‍വ മര്‍ത്യര്‍ക്കായ്
ദൈവരാജ്യം സമാധാനം സന്തോഷം അത് നീതിയും ശുദ്ധിയും
പുത്രന്‍ മൂലം സൌജന്യദാനം താഴ്മ-യുള്ളെല്ലാവര്‍ക്കും
2 സാത്താന്‍ രാജന്‍ സേവയിങ്കല്‍ ഇല്ലാ-യൊരു ലാഭവും
ആത്മനഷ്ടം ഇഹത്തിങ്കല്‍ പിന്നെ നിത്യശാപവും
3 ആദാം മൂലം വന്ന ശാപം പുത്രന്‍ മൂലം തീര്‍ന്നെല്ലാം
സര്‍പ്പം ലോകം ജഡം പാപം ഇവയെല്ലാം ജയിക്കാം
4 പാപശക്തി അഴിഞ്ഞീടും പുത്രന്‍ രക്തശക്തിയാല്‍
ഉള്ളമെല്ലാം നിറഞ്ഞീടും ദൈവാത്മാവിന്‍ സ്നേഹത്താല്‍
5 രാജ്യക്കാരില്‍ ഗുരുനാഥന്‍ അതു ദൈവാത്മാവു താന്‍
യേശുവിലെ ജീവപാത ഏവനും കണ്ട-റിവാന്‍
6 സത്യപ്രജകളെല്ലാരും രാജകീയകുലമാം
ദൈവ സന്നിധിയില്‍ വാഴും ഇവര്‍ പുരോഹിതന്മാര്‍
7 നിത്യജീവന്‍ ഇഹത്തിങ്കല്‍ ദേഹിക്കനുഭവം ആം
ദേഹം കര്‍ത്തന്‍ വരവിങ്കല്‍ പ്രാപിക്കും രൂപാന്തരം
8 തുറന്നിരിക്കുന്നു സ്വര്‍ഗ്ഗം താതനോടു അടുക്കാം
ദൈവദൂതന്മാരിന്‍ വര്‍ഗ്ഗം സേവക്കായോരുക്കമാം
9 ദൈവമേ നിന്‍ സ്വര്‍ഗ്ഗരാജ്യം വന്നതാലെ വന്ദനം
നിന്റെ ജനത്തിന്‍ സൌഭാഗ്യം പ-റഞ്ഞുതീരാത്തതാം
Source: The Cyber Hymnal #14593