1 കാൽവറിയിൽ എൻ പേർക്കഹോ ജീവൻ കൊടു-ത്തെൻ രക്ഷകൻ മഹത്വത്തിൽ ദൂ-തരുമായ് ഇഹത്തിൽ വീണ്ടും വന്നിടും
പല്ലവി: യേ-ശുവരും, വീ-ണ്ടും വരും, തൻ ശുദ്ധരെ ചേർ-ത്തുകൊൾവാൻ ആ-കാശമണ്ഡ-ലങ്ങളിൽ മേ-ഘങ്ങളിൽ ആ-ഘോഷമായ് ആ-നന്ദമേ ഹാ! എന്നുമേ മാ-നുവേലിന്നല്ലേലൂയ്യാ!
2 ലോ-കത്തിൽ നാ-നാഭാഗത്തും കേൾ-ക്കുന്നിതാ അ-ത്യുച്ചത്തിൽ തൻ വരവിൻ ആർപ്പുവിളി ഏ-വരും കേട്ടു-ണരുവിൻ [പല്ലവി]
3 കത്തും വിള-ക്കോടും അര- കെ-ട്ടിയും തന്നെ കാക്കുവിൻ അ-ല്ലായ്കിൽ നിങ്ങളേവരും ത-ള്ളപ്പെടും പു-റത്തഹോ [പല്ലവി]
4 വാ-തിൽ അട-ച്ച ശേഷമീ ഭൂ-തലേയുണ്ടാ-മേവർക്കും അ-ത്യന്ത ക-ഷ്ടങ്ങളവ തെ-റ്റി ഒഴിവിൻ ഇപ്പോഴേ [പല്ലവി]Source: The Cyber Hymnal #14575