1 ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം
പാപക്കറ നീക്കും അതിൽ മുങ്ങിത്തീർന്നാലാരും
മുങ്ങിത്തീർന്നാലാരും മുങ്ങിത്തീർന്നാലാരും
പാപക്കറ നീക്കും അതിൽ മുങ്ങിത്തീർന്നാലാരും
2 എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തിയേശു
രക്തം ചിന്തിയേശു രക്തം ചിന്തിയേശു
പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തിയേശു*
3 കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി
അവനെപ്പോൽ ഞാനും ദോഷി കണ്ടെൻ പ്രതിശാന്തി.
കണ്ടെൻ പ്രതിശാന്തി കണ്ടെൻ പ്രതിശാന്തി
അവനെപ്പോൽ ഞാനും ദോഷി കണ്ടെൻ പ്രതിശാന്തി
4 കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി
വീണ്ടും കൊള്ളും ദൈവസഭ ആകെ വിശേഷമായ്.
ആകെ വിശേഷമായ്.ആകെ വിശേഷമായ്.
വീണ്ടും കൊള്ളും ദൈവസഭ ആകെ വിശേഷമായ്.
5 തൻ മുറിവിൻ രക്തനദി കണ്ടതിനു ശേഷം
വീണ്ടെടുപ്പിൻ സ്നേഹം താൻ എൻ-ചിന്ത എന്നും എന്നും
ചിന്ത എന്നും എന്നും ചിന്ത എന്നും എന്നും
വീണ്ടെടുപ്പിൻ സ്നേഹം താൻ എൻ-ചിന്ത എന്നും എന്നും
6 വിക്കുള്ളതാം എന്റെ നാവു ശവക്കുഴിക്കുള്ളിൽ
മൗനമായാൽ എന്നാത്മാവു പാടും ഉന്നതത്തിൽ.
പാടും ഉന്നതത്തിൽ.പാടും ഉന്നതത്തിൽ.
മൗനമായാൽ എന്നാത്മാവു പാടും ഉന്നതത്തിൽ.
7 തന്‍ രക്തത്താല്‍ നേടിയതാം തങ്കവീണ താതന്‍
അയോഗ്യനാം എന്‍ പേര്‍ക്കായി നാഥന്‍ ഒരുക്കുന്നു
ധ്വനിച്ചീടും അതില്‍ നിന്നും നാഥന്‍ സ്തുതിഗീതം
മാറ്റമില്ലാ പാടും ശ്രുതി - താതന്‍ കാതില്‍ എന്നും**
Source: The Cyber Hymnal #14459