1 ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ!
ഏറ്റം നല്ലാരാധനായതുപോലെ മറ്റുപാസനയില്ല നൂനം!
പല്ലവി:
കർത്തനേ പൂർണ്ണമായ്, ചിന്ത, വാക്കു, ക്രിയയാലുമേ
സന്തതം നിന്നെ അനുസരിച്ചീടാൻ നിൻ തുണ നൽകെനിക്കു സദാ
2 യേശു രക്ഷകൻ ദൈവേഷ്ടം അതിന്നു ക്രൂശിലെ മരണത്തോളവും
അനുസരിച്ചു: അവനെ സതതം അനുസരിക്ക എൻ മനമേ! [പല്ലവി]
3 വേദവാക്യങ്ങൾ എല്ലാ ദിവസവും ശോധന ചെയ്തു വിശുദ്ധമാം
ദൈവഹിതം സർവ്വകാര്യങ്ങളിലും ചെയ്‌വോർക്കെല്ലാം ശുഭം സർവ്വദാ- [പല്ലവി]
4 അനുസരിപ്പോർക്കു ദൈവം തന്നാത്മദാനത്തെ നൽകുന്നു നിറവായ്
സർവ്വ വൈരികളെയും ജയിച്ചവർ ജീവനിൽ വാണിടുന്നു സദാ! [പല്ലവി]
5 അനുസരിക്കുന്നോർ ദൈവമക്കളായ് ദിനവും കൃപയിൽ വളരും
ദൈവത്തോടു ചോദിച്ചീടുന്നതെല്ലാം സർവ്വദാ ലഭിക്കും അവർക്കു! [പല്ലവി]
6 പുഷ്ടിയുള്ള ഗോതമ്പുകൊണ്ടവരെ മൃഷ്ടമായ പോഷിപ്പിക്കുമവൻ
പാറയിൽ നിന്നുള്ള തേനിനാൽ ദിനം തോറുമേ തൃപ്തരാകും അവർ. [പല്ലവി]