പല്ലവി: ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ! (2) ചരണങ്ങള്‍
1 അബ്ബാ! താതാ! എന്നു ഞങ്ങള്‍ വിളിച്ചീടുവാന്‍ (2) അംബരവാസിയാം ദൈവം (2) പുത്രത്വം തന്നു- [പല്ലവി]
2 ജീവാഹാര പാനീയമാം പ്രാണനായകന്‍ (2) ജീവനറ്റ പാപികള്‍ക്കു(2) ജീവനെ തന്നു- [പല്ലവി]
3 നല്ലിടയനാകുന്നെന്നു വല്ലഭന്‍ ചൊല്ലി(2) ചെല്ലും ആടുകള്‍ തന്‍ പിമ്പേ (2) അല്ലല്‍ നീങ്ങിടാന്‍- [പല്ലവി]
4 സത്യ മുന്തിരി വള്ളിയാം പുത്രനാം ദൈവം(2) ചെത്തി ശുദ്ധമാക്കും ഫലം (2) അധികം കായ്പാന്‍- [പല്ലവി]
5 ആത്മാവാല്‍ ദൈവത്തിന്‍ സ്നേഹം പകര്‍ന്നു നമ്മില്‍ (2) നമ്മെ താന്‍ സ്നേഹിച്ച പോലെ (2) നമ്മള്‍ സ്നേഹിപ്പാന്‍- [പല്ലവി]Source: The Cyber Hymnal #14740