Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

15030. സമയമാം രഥം

1 സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടീടുന്നു.

2 ആകെ അല്‍പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനയ്ക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍

3 രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം

4 രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു

5 തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്ത നാട്ടില്‍ ദൈവ മുഖം കാണ്‍കയത്രെ വാഞ്ചിതം

6 ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍

7 സ്ഥലം ഹാ മഹാ വിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം

8 നിത്യമായോര്‍ വാസസ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവ വൃക്ഷത്തിന്റെ ഫലം ദൈവ പറുദീസയില്‍

9 എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടും പോലെ യാത്രക്കായി പുതു ശക്തി തരുന്നു.

Text Information
First Line: സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു
Title: സമയമാം രഥം
Author: Volbrecht Nagel
Language: Malayalam
Copyright: Public Domain
Tune Information
Name: CLEMENTINE
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.