14820. പാടിൻ ഇമ്പഗീതം

1 പാടിൻ ഇമ്പഗീതം ഇന്നേശു ജാതനായ്
സദ്വിശേഷനാദം കൊണ്ടാടിൻ ലോകർക്കായ്
പാടിൻ ഇമ്പഗീതം ഇപ്പാരിൽ എങ്ങുമേ
കേട്ടു വീണ്ടും ഗീതം പാടേണം വേഗമേ

പാടിൻ ഇമ്പഗീതം പാടിൻ ഇന്നിമ്പമായ്
സദ്വിശേഷനാദം കൊണ്ടാടിൻ ലോകർക്കായ്

2 പാടിൻ ഇമ്പഗീതം സ്വർഗ്ഗീയ കീർത്തനം
പാടിൻ ജാതമോദം രക്ഷണ്യകാരണം
പാടിൻ ഇമ്പഗീതം മഹത്വം കർത്തനും,
ശാന്തി പ്രീതി മോദം നരർക്കുണ്ടാം എന്നും

3 പാടിൻ ഇമ്പഗീതം ക്രിസ്താവതാരനാൾ
കേൾക്കുന്നെങ്ങും നാദം,മണിഗണങ്ങളാൽ
പാടിൻ ഇമ്പഗീതം രക്ഷണ്യ സംഘമേ
ധ്യാനിച്ചേറെ ഗീതം പാടീടിൻ ഉച്ചത്തിൽ.

Text Information
First Line: പാടിൻ ഇമ്പഗീതം ഇന്നേശു ജാതനായ്
Title: പാടിൻ ഇമ്പഗീതം
English Title: Carol, sweetly carol
Author: Fanny Crosby
Translator: Unknown
Refrain First Line: പാടിൻ ഇമ്പഗീതം പാടിൻ ഇന്നിമ്പമായ്
Meter: 12.12.12.12.12.12
Language: Malayalam
Copyright: Public Domain
Tune Information
Name: ODENWALD
Composer: Theodore Edson Perkins (1883)
Meter: 12.12.12.12.12.12
Key: A Major
Copyright: Public Domain



Suggestions or corrections? Contact us