14789. നിൻ വേദം എൻ കാലിന്നു ദീപമേ

1 നിൻ വേദം എൻ കാലിന്നു ദീപമേ
പ്രകാശം അതെൻ വഴിക്കു
നൽ താരകപോൽ നിശയിലുള്ളിൽ
പ്രശാന്തം പകൽ എനിക്കു

പല്ലവി:
ഹാ! നിൻ വചനം അത്ഭുതം
എൻ ആശ എൻ ആശ്രയമാം
എൻ ആത്മാവിൽ ആനന്ദം നൽകുന്നു
എൻ പാതെ പ്രയോജനമാം [പല്ലവി]

2 നിൻ വേദം എൻ കാലിന്നു ദീപമേ
എനിക്കു നീ സർവ്വവുമേ
കലാപം എന്താകിലും കർത്തനേ
സഹായം എനിക്കു നീ താൻ [പല്ലവി]

3 നിൻ വേദം എൻ കാലിന്നു ദീപമേ
നിൻ തേജസിൽ കാണും നിന്നെ
നിൻ വേദം മൂലം വന്ന കൃപക്കായി
അപ്പോൾ സ്തുതിച്ചിടും നിന്നെ [പല്ലവി]

Text Information
First Line: നിൻ വേദം എൻ കാലിന്നു ദീപമേ
Title: നിൻ വേദം എൻ കാലിന്നു ദീപമേ
English Title: Thy Word is a lamp to my feet, O Lord
Author: Frances Jane (Fanny) Crosby
Translator: Unknown
Refrain First Line: ഹാ! നിൻ വചനം അത്ഭുതം
Language: Malayalam
Copyright: Public Domain
Tune Information
Name: [നിൻ വേദം എൻ കാലിന്നു ദീപമേ]
Composer: Hubert Platt Main
Key: E♭ Major
Copyright: Public Domain



Media
MIDI file: MIDI

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.