14728. ദൈവമേ നിൻ അറിവാലെ

1 ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ
ജീവനാം നിൻ കൃപയാലെ- ആത്മ-കണ്‍ തുറക്കുകേ

പല്ലവി:
ദൈവജ്ഞാനം ശ്രേഷ്ഠ ദാനം ഭക്തൻ സത്യ സമ്പത്തും
വാഞ്ചിക്കേണം, കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തും

2 ഒരു ബാലൻ തന്റെ പാത നിർമ്മലമാക്കീടുവാൻ
കരുതേണം നിൻ പ്രമാണം കേട്ടു കാത്തു സൂക്ഷിപ്പാൻ [പല്ലവി]

3 തേടിയൊരു ശലമോനും ഈ നിക്ഷേപം ദർശ്ശനെ
നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ [പല്ലവി]

4 ദൈവ ഭക്തർക്കടിസ്ഥാനം സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻ ദാനം സത്യത്തിൻ പ്രകാശനം [പല്ലവി]

5 നടക്കുമ്പോൾ ഇടറാതെ ജ്ഞാനം, കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നീടും [പല്ലവി]

6 മണ്ണും പൊന്നും നീങ്ങിപ്പോകും കണ്ണിൻ മോഹം നീങ്ങുമെ
വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനിൽക്കും എന്നുമേ [പല്ലവി]

7 ദൈവമേ നിൻ വെളിപ്പാടിൻ ആത്മാവിങ്ങു നൽകുകെ
നിൻപ്രകശം അവകാശം ആക്കുവാൻ തന്നരുൾക. [പല്ലവി

Text Information
First Line: ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ
Title: ദൈവമേ നിൻ അറിവാലെ
English Title: How I praise Thee, precious Savior
Author: Mary Elizabeth Dobell Maxwell (1892)
Translator: Volbrecht Nagel
Refrain First Line: ദൈവജ്ഞാനം ശ്രേഷ്ഠ ദാനം ഭക്തൻ സത്യ സമ്പത്തും
Language: Malayalam
Copyright: Public Domain
Tune Information
Name: [ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ]
Composer: Ada Rose Gibbs
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us