14721 | The Cyber Hymnal#14722 | 14723 |
Text: | ദൈവത്തിലെപ്പോഴും |
Author: | Unknown |
Tune: | [ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ്] |
Composer: | Horatio Richmond Palmer |
Media: | MIDI file |
1 ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ്
ജീവിച്ചിടും മർത്യർ മാ ധന്യരത്രേ
ഏതു നിലയിലും ഇരുൾ വെളിവിൽ
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
ആകാശമതു ഭൂമിയും ഒഴിഞ്ഞു പോയിടും
എങ്കിലും മമ വാക്യം നിൽക്കുമെന്നുമഹോ
2 ദൈവം സദാ കാലം വിശ്വസ്‌തനത്രേ
നീ അവിശ്വസി-ച്ചാലും നീ മാറിടാ താൻ
നിഷേധിക്ക തൻ സ്വഭാവത്തെയവൻ
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
3 നിൻ ആശ നശിച്ചു പോയീടുകിലും
തന്നിൽ സദാ നാളും നീ വിശ്വസിക്ക
മാ ശക്തനവൻ തൻ ജ്ഞാനമനന്തം
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
4 തന്നിലിടറാ-ത്തവർ ധന്യരെന്നും
സന്തതം നിനയ്ക്കു തൻ കൃപ മതി
വിശ്വസിക്കിൽ കാണും ദൈവമഹത്വം
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
Text Information | |
---|---|
First Line: | ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ് |
Title: | ദൈവത്തിലെപ്പോഴും |
Author: | Unknown |
Refrain First Line: | ആകാശമതു ഭൂമിയും ഒഴിഞ്ഞു പോയിടും |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ്] |
Composer: | Horatio Richmond Palmer |
Key: | B♭ Major |
Copyright: | Public Domain |