14522 | The Cyber Hymnal#14523 | 14524 |
Text: | എന്നും ഉണരേണം |
Author: | Wolbright Nagal, 1867-1921 |
Tune: | ST. GERTRUDE |
Composer: | Arthur Seymour Sullivan |
Media: | MIDI file |
1 എന്നും ഉണരേണം ക്രിസ്ത്യൻ ഭക്തനെ
നിത്യം ധരിക്കേണം കർത്തൻ ശക്തിയെ
മനസ്സിങ്കൽ ഭാരം-ക്ഷീണം മയക്കം
വ്യാപിച്ചിടും നേരം-ദുഷ്ടൻ തക്കമാം
പല്ലവി:
എന്നും ഉണരണം ക്രിസ്തൻ ഭക്തനെ
നിത്യം ധരിക്കേണം കർത്തൻ ശക്തിയെ
2 സാത്താൻ സിംഹം പോലെ വന്നു ഗർജ്ജിക്കും
ലോകയിമ്പമോടു നിന്നോടണയും
ദൈവദൂതൻ വേഷം അതും ധരിപ്പാൻ
ലജ്ജയില്ലശേഷം നിന്നെ വഞ്ചിപ്പാൻ [പല്ലവി]
3 എന്നും ഉണരണം നല്ല ദാസനായ്
നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞക്കായ്
തിരുമുമ്പിൽ നിന്നും പ്രാർത്ഥിച്ചിടുവാൻ
തിരുഹിതം ഗ്രഹിച്ചുട-നനുസരിപ്പാൻ [പല്ലവി]
4 എന്നും ഉണരണം ലോകേ അന്യനായി
അര കെട്ടീടെണം സ്വർഗ്ഗയാത്രയ്ക്കായ്
വചനത്തിൻ ദീപം ജ്വലിച്ചിടട്ടെ
രക്ഷയിൻ സംഗീതം ധ്വനിച്ചിടട്ടെ [പല്ലവി]
5 എന്നും ഉണരണം രാത്രി വേഗത്തിൽ
അവസാനിച്ചീടും ക്രിസ്ത്യൻ വരവിൽ
ഉഷസ്സു നിൻ കൺകൾ കാണുന്നില്ലയോ?
നിൽപ്പാൻ കർത്തൻ മുമ്പിൽ നീ ഒരുങ്ങിയോ? [പല്ലവി]
Text Information | |
---|---|
First Line: | എന്നും ഉണരേണം ക്രിസ്ത്യൻ ഭക്തനെ |
Title: | എന്നും ഉണരേണം |
Author: | Wolbright Nagal, 1867-1921 |
Refrain First Line: | എന്നും ഉണരണം ക്രിസ്തൻ ഭക്തനെ |
Meter: | 11.11.11 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | ST. GERTRUDE |
Composer: | Arthur Seymour Sullivan (1871) |
Meter: | 11.11.11 D |
Key: | E♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |